ഐടി നയമനത്തിൽ ശിവശങ്കറിന് പങ്കില്ലെന്ന് രജിസ്ട്രാര്‍

ഹൈക്കോടതിയില്‍ ഹൈലെവല്‍ ഐടി ടീം നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍. എന്‍ഐസിയെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്‍ഐസിക്ക് യോഗ്യത ഇല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. രജിസ്ട്രാറുടെ വാർത്താ കുറിപ്പിലാണ് ഈ കാര്യങ്ങൾ സംബന്ധിച്ച വിശദീകരണങ്ങൾ നൽകിയത്. ഐടി ഉദ്യോഗസ്ഥരുടെ നിയമനം നടന്നത് ചീഫ് ജസ്റ്റിസ് അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു.

ഹൈക്കോടതിയിലെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേല്‍നോട്ടത്തിന് താല്‍ക്കാലിക ഐടി ടീം മതിയെന്നും കേന്ദ്രസര്‍ക്കാരിന്‍റെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍ വേണ്ടെന്നും നിര്‍ദേശിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ മറുപടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...