പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്​ബുക്ക്​, ഇന്‍സ്​റ്റഗ്രാം, യൂട്യൂബ്​ എന്നിവക്ക്​ നിര്‍ദേശം നല്‍കി. പുതിയ ഐ.ടി നയത്തി​​​െന്‍ റ ഭാഗമായാണ്​ സര്‍ക്കാര്‍ നിര്‍ദേശം. പ്രശസ്​തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാണ്​. സ്വയം പ്രശസ്​തരാവാനാണ്​ ചിലര്‍ വ്യാജ പ്രൊ​ൈഫല്‍ സൃഷ്​ടിക്കുന്നത്​. ഇതി​ന്‍െ റ പേരില്‍ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ്​ ലക്ഷ്യം. ​സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്​ത്​ തട്ടിപ്പ്​ നടത്തുകയാണ്​ മറ്റു​ ചിലരുടെ ലക്ഷ്യം. സൈബര്‍ ആക്രമണങ്ങള്‍ക്കുവേണ്ടി വ്യാജ പ്രൊ​ൈഫല്‍ ഉണ്ടാക്കുന്നവരുമുണ്ട്​. വ്യാജ അക്കൗണ്ടുകള്‍ ലോക വ്യാപകമാണ്​.

അശ്ലീലത, നഗ്നത പ്രദര്‍ശനം, ലൈംഗിക ചേഷ്​ടകള്‍ എന്നിവ സംബന്ധിച്ച പരാതി ലഭിച്ചാലും നടപടി സ്വീകരിക്കണമെന്ന്​ സമൂഹമാധ്യമങ്ങളോട്​ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങള്‍ മോര്‍ഫ്​ ചെയ്​തും അല്ലാതെയും വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നുണ്ട്​. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ്​ ബ്ലൂ ടിക്​ നല്‍കുന്നത്​. എന്നാലിത്​ ചില സെലിബ്രിറ്റികള്‍ക്ക്​ മാത്രമാണ്​ നല്‍കുന്നത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...