ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലഃമന്ത്രി

കൊച്ചി: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​പ്പോ​ൾ തു​റ​ക്കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. രോ​ഗ​വ്യാ​പ​ന തോ​ത് കു​റ​യു​ന്ന മു​റ​യ്ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കും. ഭ​ക്ത​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​. വഴിപാടുകളും മറ്റും ഓണ്‍ലൈന്‍ ആയി നടത്താന്‍ സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അമ്പലങ്ങളും പള്ളികളും മോസ്കുകളും തുറക്കുന്നതു വലിയ തോതിലുള്ള ജനക്കൂട്ടമുണ്ടാക്കും. അത് രോഗവ്യാപനത്തിനിടയാക്കുമെന്നും മന്ത്രി. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് അമ്പലങ്ങളും തുറക്കുമെന്ന് മന്ത്രി പറ‌ഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി അടച്ചിട്ടിരിക്കുന്നത് അവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വലിയ ക്ഷേത്രങ്ങളില്‍പ്പോലും വരുമാനം നിലച്ചു. ഇത് മറ്റ് ക്ഷേത്രങ്ങളുടെ നിലനില്പിനെയും ബാധിക്കുമെന്നാണ് ആശങ്ക. കടകമ്പോളങ്ങളൂം മദ്യ ഷാപ്പുകളും വരെ തുറന്നിട്ടും ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനെതിരേ വിവിധ സമുദായ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...