സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസിനുള്ളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോണ്‍ഗ്രസിന്റെ മൊബൈല്‍ സമരക്കാരാണ് സര്‍വേക്കല്ലുകള്‍ പിഴുതെറിയുന്നതെന്ന് എം വി ജയരാജന് ആരോപിച്ചു.
കോണ്‍ഗ്രസുകാരാണ് കെ റെയില്‍ ഉദ്യോഗസ്ഥരെ തല്ലിയതെന്നും. വികസനത്തിനായി വീടുകയറി പ്രചാരണം സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ എടക്കാട് നടാല്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിടുമ്ബോള് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തി. സിപിഎം പ്രവര്‍ത്തകര്‍ കല്ലു പറിക്കാന്‍ തുടങ്ങുമ്ബോഴേക്കും എത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി.
പ്രതിഷേധത്തിന് എത്തിയ കോണ്‍ഗ്രസുകാരെയും രണ്ട് സിപിഎമ്മുകാരെയും പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വീട്ടുകാരുടെ അനുമതി ഇല്ലാതെ പ്രതിഷേധിക്കാനെത്തിയ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവര്‍ത്തകര്‍ നാട്ടിയ കല്ലുകള്‍ പിഴുതുമാറ്റുകയായിരുന്നു.അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് രംഗത്തെത്തി. ആരെയും സിപിഎം പ്രവര്‍ത്തകര്‍ തല്ലിയിട്ടില്ല. ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തടയാന്‍ പരിശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടി വന്നു. വസ്തുത അറിയാതെയാണ് സിപിഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം വി ജയരാജന് പറഞ്ഞു.