ഡിവിഷൻ ബെഞ്ചിൽ അപ്പീലുള്ളതിനാൽ ഹർജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കോടതിയുടെ കാര്യം ഇവിടെ പറയേണ്ടതില്ലെന്നു പറഞ്ഞ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ, ഇപ്പോഴത്തെ സർവേയുടെ ആവശ്യമില്ലായിരുന്നു. സർക്കാർ നടപടികളുടെ കാര്യത്തിൽ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുകയാണ്. നിയമപരമല്ലാത്ത സർവേ നിർത്തി വയ്ക്കാനായിരുന്നു കോടതി നിർദേശം. ജനങ്ങളെ ഭയപ്പെടുത്തരുതെന്നും വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കിൽ ആരും എതിരാകില്ലെന്നും വിശദീകരിച്ചു.