സിൽവർ ലൈനെതിരെയുള്ള പ്രതിഷേധ൦; ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

സംസ്ഥാന വ്യാപകമായി സിൽവർ ലൈനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു.സുരക്ഷയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ക്ലിഫ് ഹൗസില്‍ ആരംഭിച്ചു. ക്ലിഫ് ഹൗസിന്റെ സുരക്ഷയ്ക്കായി 65 പൊലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയമിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം. ക്ലിഫ് ഹൗസിലെ കണ്‍ട്രോള്‍ റൂമിലെ ജീപ്പിന് പുറമേ സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള രണ്ട് ജീപ്പുകളും ഇവിടെ പട്രോളിങ് നടത്തും. ക്ലിഫ് ഹൗസിനേയും മറ്റ് മന്ത്രി മന്ദിരങ്ങളേയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണമുള്ള 33 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസില്‍ ബി.ജെ.പി സിൽവർ ലൈന്റെ പേരിൽ കല്ലിട്ടത് പൊലീസിന്റെ കനത്ത വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പോയിരുന്നത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാര്‍ശ നല്‍കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...