തൻ്റെ ജന്മദിനത്തിൽ എസ് പി ബി യെ അനുസ്മരിച്ച് ഗായകൻ ഉണ്ണി മേനോൻ

തൻ്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട ഗായകൻ എസ് പി ബിയെ അനുസ്‌മരിച്ച് ഗായകൻ ഉണ്ണി മേനോൻ. മഹാ മാന്ത്രികനായ ഗായകനും താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനുമായിരുന്നു എസ് പി ബിയെന്ന് ഉണ്ണി മേനോൻ പറയുന്നു. അദ്ദേഹം നമ്മെവിട്ട് വേർപിരിഞ്ഞിട്ട് രണ്ട് മാസം ആയെങ്കിലും അദ്ദേഹത്തിന്റെ വേർപാട് നമ്മളിൽ ഏൽപ്പിച്ച ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും ഉണ്ണി മേനോൻ വ്യക്തമാക്കി. തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സുതാര്യ കേരളം പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷണൽ ഡിസിപ്ലിൻ എന്തെന്ന് താൻ പഠിച്ചത് എസ് പി ബിയിൽ നിന്നാണെന്നും സ്റ്റേജ് ഷോകളിൽ അദ്ദേഹത്തിനായി വയലിനടക്കം വായിക്കുന്ന കലാകാരന്മാരെയാണ് അദ്ദേഹം ആദ്യം അഭിനന്ദിക്കുകയെന്നും ഉണ്ണി മേനോൻ പറയുന്നു.

അതുല്യ ഗായകൻ എസ് പി ബിക്കായി ഒരുക്കിയ പാടും നിലാവുക്കു, പാടഗാൻ സംഗതിയെന്ന ട്രിബിയൂട്ട് ഗാനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന പ്രിയ ഗായകൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ചില ഗാനങ്ങളുടെ വരികൾ കൂട്ടിച്ചേർത്താണ് പാടും നിലാവേ ഇസെ പയണങ്കൾ മുടിവതില്ലേ എന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഈ ഗാനം അദ്ദേഹത്തിന്റെ തന്നെ ഒഫിഷ്യൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സംഗീത ലോകത്ത് എത്തിയിട്ട് 38 വർഷങ്ങൾ പിന്നിടുമ്പോൾ ഒരു സിനിമ കാണുന്ന ലാഘവത്തോടെയാണ് താൻ അതെല്ലാം ഓർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1981 മുതൽ തുടങ്ങിയ സംഗീത യാത്ര ഇതുവരെ എത്തിനിൽക്കുമ്പോൾ സിനിമയിൽ പാടുമെന്നോ പ്രഗത്ഭരായ സംഗീതജ്ഞർക്ക് വേണ്ടി ആലപിക്കാൻ കഴിയുമെന്നോ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലായെന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങൾ തന്ന സംഗീതജ്ഞർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സിനിമ-സംഗീത രംഗത്ത് 38 വർഷങ്ങൾ പിന്നിട്ട പ്രിയ ഗായകൻ ഉണ്ണി മേനോന് സുതാര്യ കേരളത്തിൻ്റെയും പ്രേക്ഷകരുടെയും ജന്മദിനാശംസകൾ…..

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...