സ്വർണ കള്ളക്കടത്ത് കേസ് ; ശിവശങ്കർ തുടർച്ചയായി നുണ പറയുന്നുവെന്ന് കസ്റ്റംസ്

സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ചോദ്യം ചെയ്യലിനിടെ തുടർച്ചയായി നുണ പറയുന്നുവെന്ന് കസ്റ്റംസ്. ഇതേ തുടർന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തു. ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് വാദിച്ചാണ് കസ്റ്റംസ് കോടതിയിൽ ജാമ്യാപേക്ഷയെ എതിര്‍ത്തത്.

ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഇപ്പോള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. എന്നാല്‍ ഈ ഫോണുകളെ സംബന്ധിച്ച് വിവരങ്ങള്‍ ശിവശങ്കർ നൽകാത്തത് സത്യം മറച്ചുവെക്കാനാണെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന്‍റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു. ഇതേ തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 7 ലേക്ക് മാറ്റി. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...