കാസർഗോഡ് നേരിയ ഭൂചലനം ഉണ്ടായി. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം നടന്നത്. വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട പ്രകമ്പനം ആളുകളെ അൽപനേരം ഭീതിയിലാക്കി.
രാവിലെ വലിയ ശബ്ദത്തോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിൽ എത്ര തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. പൊതുവിൽ ആൾതാമസം കുറവായ മേഖലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.