ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താൻറെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം.
രണ്ടുദിവസം മുൻപ് ജമ്മു ശ്രീനഗര്‍ ഹൈവേയായ നാഗ്രോട്ടയില്‍ നാല് ജെയ്ശെ മുഹമ്മദ് ഭീകരരെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പാക് പ്രകോപനം.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ബുധനാഴ്ച രണ്ടു തവണ പാകിസ്താന് ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തു.