പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യറാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഒരു തരത്തിലും ആശങ്ക ഇല്ല മത്സരിക്കേണ്ടി വന്നാല്‍ നല്ല ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ക്ക് നല്കിയ അഭിമുഖത്തിലാണ് സ്പീക്കര്‍ ഈക്കാര്യം പറഞ്ഞത്.
മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അല്ലെ പറയാന്‍ പറ്റൂ.. മല്‍സരിക്കേണ്ടി വന്നാല്‍ നല്ല ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ്. ജനങ്ങളോട് ഇഴുകി ചേര്‍ന്ന് ആണ് പ്രവര്ത്തിച്ചിട്ടുളത്. അതിലൊരു ആശങ്കയും ഇല്ല, ആത്മ വിശ്വാസം ഉണ്ട് ശ്രീരാമകൃഷ്ണന് പറഞ്ഞു.
അതേസമയം പൊന്നാനിക്ക് പകരം പെരിന്തല്‍മണ്ണ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്
ജനിച്ചു എന്നുള്ളതല്ല, എവിടെ ജീവിക്കുന്നു എന്നതാണ് നാട് നിശ്ചയിക്കുന്നത്.പെരിന്തല്‍മണ്ണയില്‍ ആണ് ഞാന്‍ ജനിച്ചത്, പക്ഷേ ഇപ്പോള്‍ പൊന്നാനിയിലാണ്. പൊന്നാനി എനിക്ക് ഇപ്പൊള്‍ പെരിന്തല്മണ്ണയേക്കാള് പ്രിയങ്കരമായ മണ്ണ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.