മോട്ടോര്‍ വാഹനവകുപ്പിന് തിരിച്ചടി ; സ്​പീഡ്​ കാമറ വച്ച്‌ അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നതിന് സ്റ്റേയുമായി ഹൈക്കോടതി


കൊച്ചി: സ്​പീഡ്​ കാമറ വച്ച്‌ അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത്​ ഹൈക്കോടതി സ്റ്റേ ചെയ്തു.

അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്​.

മോട്ടോര്‍ വാഹന നിയമപ്രകാരം നിരത്തുകളില്‍ ഓരോ വാഹനത്തിന്റെയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്​. കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്​. പരമാവധി വേഗതയെക്കുറിച്ച്‌ അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് കാമറകളില്‍ പതിയുകയും പിന്നീട്​ അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന്​ പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ്​ വാഹന ഉടമകള്‍ക്ക്​ ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട്​ സിജു കമലാസനന്‍ പറഞ്ഞു.
മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ പറയുന്നൂ. ഹരജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ്​ ജസ്റ്റിസ് രാജാ വിജയ രാഘവന്റെ ഇടക്കാല ഉത്തരവ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...