തിരുവനന്തപുരം∙ കോവിഡ് വിവരവിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്ബനിയെ നിയമിക്കുന്നതായി ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും അറിയിച്ചിരുന്നില്ലെന്നും സ്വകാര്യ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡേറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
നിയമ, ധന, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചര്‍ച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കരാര്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വീഴ്ചകളുണ്ടായെങ്കിലും കരാര്‍ സംസ്ഥാന താല്പര്യങ്ങള്ക്കു വിരുദ്ധമല്ലെന്നും കരാറിന്റെ പൂര്‍ണ ഉത്തരവാദിയായ എം.ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഎംഎല്മാരായ പി.ടി.തോമസ്, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായാണു സര്‍ക്കാര്‍ മുന്‍ നിയമ സെക്രട്ടറി കെ.ശശിധരന് നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മറുപടിയിലുണ്ട്.
സ്പ്രിന്‍ക്ലര്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന് നമ്ബ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരടങ്ങുന്ന കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് പരിശോധിക്കാനാണു സര്‍ക്കാര്‍ ശശിധരന് നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഡോ.എ.വിനയ ബാബു, ഡോ.സുമേഷ് ദിവാകരന് എന്നിവരായിരുന്നു അംഗങ്ങള്‍.