സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് ബി.ജെ.പിയില്‍ : ഇ.ശ്രീധരന്‍

പാലക്കാട്: ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം കാഴ്ചവയ്ക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തില്‍ 70 സീറ്റുകള്‍ നേടി അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്നാണ് ഇ. ശ്രീധരന്‍ പറയുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ത്രിപുരയില്‍ ബി.ജെ.പിയും അധികാരത്തില്‍ വന്നതിനെ ഉദാഹരണമായി ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുന്നതിന് മുമ്ബ് അവിടെ ആ പാര്‍ട്ടികള്‍ക്ക് ഒരു എം.എല്‍.എ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അധികാരത്തില്‍ എത്താന്‍ സാധിച്ചെങ്കില്‍ കേരളത്തിലും അത് സാധിക്കുമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിന് ശേഷം ഇതുവരെയും വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന താത്പ്പര്യമാണുള്ളത്. ഇടതു- വലതു മുന്നണികള്‍ക്ക് സുസ്ഥിര വികസനം എന്താണെന്നു പോലും അറിയില്ല. കടംവാങ്ങി സാമൂഹ്യക്ഷേമം ഉറപ്പാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നെപ്പോലെ രാഷ്ട്രീയത്തിലെ തുടക്കക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പെട്ടെന്നു പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടെ സഹായം പാര്‍ട്ടി നേതൃത്വത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല’ ഇ.ശ്രീധരന്‍ പറഞ്ഞു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...