ലങ്കന്‍ യുവനിരയ്ക്ക് ആശ്വാസ ജയം, ഇന്ത്യക്ക് ഏകദിന പരമ്ബര

കൊളംബോ: ഇന്ത്യന്‍-ശ്രീലങ്ക ഏകദിന പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ലങ്കയ്ക്ക് ആശ്വാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സുമായി പുറത്താകുകയായിരുന്നു. മഴ നിയമം പ്രകാരം ഓവറുകള്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ലങ്കയ്ക്ക് വിജയലക്ഷ്യം 227 റണ്‍സ്. 39 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യം കണ്ടു.

23ആം ഓവറില്‍ മഴ കളി മുടക്കുമ്ബോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സുമായി ഭേദപ്പെട്ട നിലയിലായിരുന്നു. മഴ മാറി കളി ആരംഭിക്കുമ്ബോള്‍ താരങ്ങള്‍ക്ക് പിഴച്ചു.

157-4 (Manish Pandey, 24.5), 179-5 (Hardik Pandya, 28.3), 190-6 (Suryakumar Yadav, 30.6), 194-7 (K Gowtham, 32.3), 195-8 (Nitish Rana, 32.5), 224-9 (Rahul Chahar, 42.4), 225-10 (Navdeep Saini, 43.1) എന്നിങ്ങനെയായിരുന്നു പിന്നീടങ്ങോട്ടുള്ള വിക്കറ്റ് വീഴ്ച.

മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറിന്റെ സഹായത്തോടെ 40 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

ഏകദിനത്തില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച മലയാളി താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 46 പന്തില്‍ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 46 റണ്‍സ് സഞ്ജു നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 98 പന്തില്‍ 4 ബൗണ്ടറിയും 1 സിക്സുമടക്കം 76 റണ്‍സ് നേടിയ ആവിഷ്‌ക ഫെര്‍ണാണ്ടോ, 56 പന്തില്‍ 12 ബൗണ്ടറിയടക്കം 65 റണ്‍സ് നേടിയ ഭാനുക രാജപാക്‌സെ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആശ്വാസ ജയം നേടിയത്.

ബൗളിങ്ങില്‍ ഇന്ത്യക്കായി രാഹുല്‍ ഛാഡ് 3ഉം, ചേതന്‍ സക്കറിയ 2ഉം, ഹാര്‍ദിക് പാണ്ഡ്യയും, കൃഷ്ണപ്പ ഗൗതമും ഓരോ വിക്കറ്റ് വീതവും നേടി

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....