ഹിന്ദി അടച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നിര്‍ദേശത്തില്‍ സ്റ്റാലിന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേന്ദ്രത്തിന്റെ ഈ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരും നാനാത്വത്തെ ഹനിക്കുന്നതുമാണ്. രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ അല്ലാത്തവരാണ് കൂടുതലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.