ആഗോള കോഫി ശൃംഖലയായ സ്റ്റാര്‍ബക്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യന്‍ വംശജനായ ലക്ഷ്മണ് നരസിംഹനെ നിയമിച്ചു.
ഏപ്രിലിലായിരിക്കും ഔദ്യോഗിക സ്ഥാനാരോഹണം. നിലവില്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കമ്ബനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹന് ഒക്ടോബറിലായിരിക്കും സ്റ്റാര്‍ബക്സിലേക്ക് എത്തുക. ചുമതലയേല്‍ക്കുന്നതിന് മുമ്ബ് താത്കാലിക സിഇഒ ഷുള്‍ട്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചുമതല കൈമാറിയ ശേഷം ഷുള്ടസ് നരസിംഹന്റെ ഉപദേശകനായി ചുമതലയേല്‍ക്കുമെന്നും കമ്ബനി അറിയിച്ചു.
പൂനെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ലക്ഷ്മണ് നരസിംഹന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ലോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജര്‍മ്മന്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ എംബിഎയും നേടിയിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഡിലോയിറ്റിലെ പുനിത് റെന്‍ജെന്‍,ഫെഡെക്സിന്റെ രാജ് സുബ്രഹ്മണ്യം ആല്‍ഫബെറ്റിലെ സുന്ദര്‍ പിച്ചൈ, അഡോബിലെ ശന്തനു നാരായണ്‍, പെപ്സികോയുടെ ഇന്ദ്രനൂയി, മാസ്റ്റര്‍കാര്‍ഡിന്റെ അജയ് ബംഗ തുടങ്ങിയവരാണ് പ്രമുഖ യുഎസ് കോര്‍പ്പറേറ്റ് കമ്ബനികളുടെ സിഇഒ നിയമിതരായ മറ്റിന്ത്യന്‍ വംശജര്‍.