കൊച്ചി പിടിക്കാൻ പുതു ഫോർമുലയുമായി യുഡിഎഫ്

യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന കൊച്ചി നിയമസഭ സീറ്റ് കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായി   എൽഡിഎഫിന് അനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയെങ്കിലും ഇക്കുറി സീറ്റ് സ്വന്തമാക്കുമെന്ന് തന്നെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.എൽഡിഎഫ് എംഎൽഎ കെജെ മാക്‌സിക്കെതിരെ മണ്ഡലത്തിൽ സുപരിചിതനായ മികച്ച നേതൃ പാടവമുള്ളവരെ തന്നെ രംഗത്തിറക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

കോൺഗ്രസ്സിലെ എ ഗ്രൂപ്പുകാരനായ മുൻ മേയർ ടോണി ചമ്മണിയുടെ പേര് വളരെ സജീവമായി ചർച്ചയിലുണ്ടെങ്കിലും അതേ ഗ്രൂപ്പുകാരനും മുൻ എംഎൽഎ യും മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രസന്റേഷൻ ഉള്ളതിനാൽ സീറ്റിനെ ചൊല്ലിയുള്ള തർക്കവും ഇവരിൽ ആര് സ്ഥാനാർത്ഥിയായാലും കഴിഞ്ഞ തവണത്തെപോലെ വീണ്ടും കാലുവാരി തോൽപ്പിക്കുമെന്നുള്ളതിനാൽ ഒരു വിജയ ഫോർമുലയുമായി കുമ്പളങ്ങി സ്വദേശിയും യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ ജോസഫ് മാർട്ടിനെ രംഗത്തിറക്കി മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ.ജില്ലയിൽ  ഒട്ടേറെ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ , മികച്ച പ്രാസംഗികനും പൊതുരംഗത്ത് സജീവമായ ഇടപെട്ട പരിചയവും ജോസഫ് മാർട്ടിന് ഗുണം ചെയ്യും.കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകാർക്കും സ്വീകാര്യനായ വ്യക്തിയെന്ന നിലയിലും മണ്ഡലത്തിലും പുറത്തും നിരവധി വേദികളിലും പഠന ക്യാമ്പുകളിലും ക്ലാസ്സുകളെടുക്കാനും സംഘടന പ്രവർത്തനം നടത്തിയും ഏവർക്കും പരിചിതനായ ജോസഫ് മാർട്ടിനിലൂടെ
കൊച്ചിയിൽ വിജയക്കൊടി പാറിക്കുമെന്ന് തന്നെയാണ് കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതീക്ഷ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...