നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; ഫെ​ബ്രു​വ​രി 15നു​ശേ​ഷം തീ​യ​തി പ്ര​ഖ്യാ​പി​ക്കും

കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഫെ​ബ്രു​വ​രി 15നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക.

ഫെ​ബ്രു​വ​രി 15നാ​ണ് ക​മ്മീ​ഷ​ന്‍റെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ര്‍​ച്ച്‌ ആ​ദ്യ​മോ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്, കേ​ര​ളം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റ് മു​ത​ല്‍ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. ആ​സാ​മി​ല്‍ ര​ണ്ട് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ഒ​രേ ദി​വ​സം വോ​ട്ടു​ക​ള്‍ എ​ണ്ണ​പ്പെ​ടും.

പ​ത്താം ക്ലാ​സി​നും പ​ന്ത്ര​ണ്ടാം ക്ലാ​സി​നും സി​ബി​എ​സ്‌ഇ ബോ​ര്‍​ഡ് പ​രീ​ക്ഷ ന​ടാ​ക്കാ​നു​ള്ള​തി​നാ​ല്‍ മേ​യ് ഒ​ന്നി​ന് മു​ന്പ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...