ലേല തുക കുറഞ്ഞുപോയി; സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 2.20 കോടി രൂപയ്ക്കാണ് താരം ഡല്‍ഹിയിലെത്തിയത്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിലുള്ള താരത്തിന് 20 ലക്ഷം രൂപ മാത്രമാണ് അധികമായി ലഭിച്ചത്. സമകാലിന ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ പരിഗണിക്കപ്പെടുന്ന സ്മിത്തിന് ഇത് ചെറിയ തുകയാണെന്ന വാദം അപ്പോള്‍ മുതല്‍ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലര്‍ക്ക് രംഗത്തെത്തിയിരിക്കുന്നത്.

കുറഞ്ഞ തുകയായതിനാല്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്മാറിയേക്കുമെന്നാണ് സ്മിത്തിനൊപ്പം കളിക്കുകകൂടി ചെയ്തിട്ടുള്ള മുന്‍ ഓസിസ് നയാകന്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്മിത്തിന് താരലേലത്തിന് മുമ്ബാണ് രാജസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. അടിസ്ഥാന വിലയായ 2 കോടിയില്‍ ബാംഗ്ലൂര്‍ താല്‍പര്യം കാണിച്ചെങ്കിലും 2 കോടി 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. മറ്റാരും താരത്തിനായി രംഗത്തെത്തിയില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...