അമൃത ||OCTOBER 04,2021
ഭക്ഷണം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രുചികരമായ ഭക്ഷണം എവിടെ ഉണ്ടെങ്കിലും അത് തേടി പോകുന്നവരാണ് മലയാളികൾ. ഓരോ നാടിനും ഓരോ രുചികളാണ് ഉള്ളത്. അങ്ങനെ നാട്ടുമ്പുറത്തെ ഹോട്ടലുകളിലെ രുചി തേടിയുള്ള സ്ട്രീറ്റ് ഫുഡ് കേരള എന്ന ചാനലിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ കണ്ടൻറ് ക്രിയേറ്റർ ആണ് ഹക്കീം .
ചാനൽ മലയാളികൾക്ക് വളരെ പരിചിതമാണ്. കാരണം സാധാരണക്കാരുടെ ചാനൽ എന്നാണ് സ്ട്രീറ്റ് ഫുഡ് കേരളയെ മലയാളികൾ വിശേഷിപ്പിക്കുന്നത് .ഇതിനോടകം വ്യത്യസ്തമായ ഇരുന്നൂറിലധികം വീഡിയോകൾ ഹക്കീം ചെയ്തിട്ടുണ്ട്..പതിമൂന്നു ലക്ഷം പേര് യൂട്യൂബിലും, 3 ലക്ഷം പേര് ഫേസ്ബുക്കിലും പതിനായിരത്തില്പരം ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും ഹക്കീമിന്റെ വീഡിയോകള്‍ കാണുന്നുണ്ട്.
വ്യത്യസ്ത വിഭവങ്ങളും വ്യത്യസ്ത രുചികൾ തേടിയുള്ള ഹക്കീമിന്റെ യാത്രയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് അഹബ്ദുള്‍ ഹക്കീം.ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും പിന്തുണയാണ് തനിക്ക് പ്രേരണയെന്നും ഹക്കീം പറയുന്നു.
. .