കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച്‌ ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. മലപ്പുറത്തെ രണ്ട് സ്കൂളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപരുമടക്കം 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങള്‍ തുടങ്ങി. രോഗ വ്യാപനം രൂക്ഷമായ ധനവകുപ്പില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ മാത്രമേ ഇന്നു മുതല്‍ ഉണ്ടാകു.എന്നാല്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവര്‍ ദിനവും ഹാജരാകണം. അതേ സമയം മാര്‍ച്ചില്‍ നടത്താനിരിക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. നേരത്തെ നടന്ന കന്റിന്‍ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനു കാരണമായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...