സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്.
16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്.
ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ്, മിറര്‍ വെബ്സൈറ്റുകളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉത്തരകൊറിയയില്‍ കര്‍ശന വിലക്കുണ്ട്.
റയാന്ഗാംഗ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ രഹസ്യമായി സിനിമകള്‍ കാണുകയായിരുന്നുവത്രേ. ഇവിടുത്തെ എയര്‍ഫീല്‍ഡില്‍ പ്രദേശവാസികളുടെ മുന്നില്‍വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൈശാചികമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് പരസ്യ വധശിക്ഷ നല്‍കിയതെന്ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.