ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാലും പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത് നേരിട്ടാണെന്നും അല്ലാതെ കമ്പനി വഴിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉടമസ്ഥാവകാശം പാചകവാതക സബ്സിഡി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ കൈവശമുള്ള ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം.ഇതോടൊപ്പം നിലവിലെ മാനേജ്മെന്റും മാറും. പ്രതിവർഷം ഒരു ഉപഭോക്താവിന് 12 പാചകവാതക സിലിണ്ടറാണ് സബ്സിഡി വഴി ലഭിക്കുന്നത്.