സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലവ് സ്റ്റോറിക്കും ശേഷം സംവിധായകന് സകരിയ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഭാഗമാകുമെന്ന് സകരിയ അറിയിച്ചു. ‘മാധ്യമ’-ത്തിന് നല്കിയ അഭിമുഖത്തിലാണ് സകരിയ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
പേര് ഇത് വരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രവും പദ്ധതിയിലുണ്ടെന്ന് സകരിയ പറഞ്ഞു.
നിലവില്‍ ആദ്യമായി നിര്‍മാണം നിര്‍വ്വഹിക്കുന്ന മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ ദുബൈയിലാണ് സകരിയ. അനീഷ് ജി. മേനോന്, അനുസിത്താര, അജു വർഗീസ്, ഹരീഷ് കണാരന് എന്നിവരാണ് പുതിയ സിനിമയിലെ പ്രധാന താരങ്ങള്‍. അറബി നടനും പ്രധാന കഥാപാത്രമായി ചിത്രത്തിന്റെ ഭാഗമാകുന്നു. നവാഗതനായ അമീന് അസ്ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഗാനരചയിതാവുമായ മുഹ്സിന് പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഹലാല്‍ ലവ് സ്റ്റോറിയുടെ സഹ-എഴുത്തുകാരന് ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സകരിയ തന്നെയാണ് മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പി.ബി. അനീഷും ഹാരിസ് ദേശവും നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം തിയറ്റര്‍ റിലീസ് ആയി തന്നെ പുറത്തിറങ്ങുമെന്ന് സകരിയ അറിയിച്ചു.