ഓസ്‌കര്‍ മല്‍സരത്തിനൊരുങ്ങി സൂര്യയുടെ സൂരരൈ പൊട്രു

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത സൂരരൈ പൊട്രു ഒന്നിലധികം വിഭാഗങ്ങളില്‍ ഓസ്‌കറില്‍ മത്സരിക്കും. 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ നിര്‍മ്മാതാക്കളിലൊരാളായ രാജശേഖര്‍ പാണ്ഡ്യന്‍ സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചു.

അക്കാദമി അവാര്‍ഡ് കമ്മിറ്റിയില്‍ നിന്നുള്ള ഇ-മെയിലിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സന്തോഷവാര്‍ത്ത അറിയിച്ചത്.

കോവിഡ് പ്രതിസന്ധി കാരണം ചിത്രം ആമസോണ്‍ പ്രൈംവീഡിയോയില്‍ റിലീസ് ചെയ്യുകയായിരുന്നു.

മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ചിത്രം ഓസ്‌കര്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അണിയറ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണ്. സൂരരൈ പൊട്രു ടീമിനെ സംബന്ധിച്ച്‌ അഭിമാന നിമിഷമാണ് ഇത്.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്ളൈ – എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2020 നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക, പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...