ധര്‍മടത്ത് കെ സുധാകരന്‍ മത്സരിക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകില്ല. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി സെക്രട്ടറി​ സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും.

കണ്ണൂരിൽ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കണം. അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. മത്സരിക്കാനുള്ള ചുറ്റുപാടില്ല. മത്സരിച്ചാൽ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവർത്തനങ്ങൾക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചെന്നും സുധാകരന്‍ വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിനും സമാന നിലപാടായിരുന്നു.

ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന്‍ അറിയിച്ചത്. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്‍റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചു. അപ്പോള്‍ കെ സുധാകരന്‍ പറഞ്ഞത് തനിക്ക് ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാണ്-

“ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ പറ്റുമോ? എനിക്കിത് നേതാക്കളും പ്രവര്‍ത്തകരുമായി ആലോചിക്കണം. പല ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ട്. വരുംവരായ്കകള്‍ ആലോചിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും”.

കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സുധാകരന്‍ മത്സരിച്ചേക്കും എന്ന അഭ്യൂഹം ഉയര്‍ന്നു. പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് സുധാകരന്‍ അറിയിച്ചത് മത്സരിക്കാനില്ലെന്നാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...