സുധാകരന്‍റേത് തെരുവുഗുണ്ടയുടെ ഭാഷയെന്ന് സിപിഎം

കെ സുധാകരന്‍റെ വികട ഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. പുതിയ പ്രസിഡന്‍റിന്‍റെ വരവോടെ കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. അത്തരം വാക്കുകളാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെരുവ് ഗുണ്ടയുടെ ഭാഷയിൽ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ആ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോയെന്ന് അവരാണ് പരിശോധിക്കേണ്ടത്. കേരളം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരാണിത്. കേരളത്തിലെ ജനങ്ങളാരും പിന്തുണയ്ക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ചവിട്ടിവീഴ്ത്തി എന്നൊക്കെ പറയുന്നത് തെരുവ് ഗുണ്ടകളുടെ ഭാഷയാണ്. രാഷ്ട്രീയ നേതാക്കളുടെ ഭാഷ അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...