ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം; കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബത് വരെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക.

ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാല്‍ സര്‍ക്കാര്‍ പറയുന്നതെങ്കിലും ലോക്ഡൗണ്‍ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒമ്ബത് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഹോട്ടലുകളില്‍ പാര്‍സര്‍ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബത് വരെ മാത്രമായിരിക്കും. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം.

വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകള്‍ക്ക് രേഖകള്‍ കയ്യില്‍ കരുതണം. ഡെലിവറി സര്‍വീസുകളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്ബത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...