വരും മാസം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് കണ്ടെത്തൽ. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന ഡൽഹി, മഹാരാഷ്ട്ര സർക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മുൻ കരുതൽ നടപടികൾ ഉടനെ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ വൈറസ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സുപ്രീം കോടതി നിര്‍ദേശിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹ ചടങ്ങുകള്‍ക്കും, ഘോഷയാത്രകള്‍ക്കും, ഉത്സവ ചടങ്ങുകള്‍ക്കും ഇളവ് നല്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിച്ചു.