ഡല്‍ഹി∙ കൊലപാതകം നടത്തിയ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു തെളിഞ്ഞതോടെ, 17 വര്‍ഷം തടവുശിക്ഷയനുഭവിച്ച പ്രതിയെ സുപ്രീം കോടതി ജയിലില്‍ നിന്നു മോചിപ്പിച്ചു.
യുപി സ്വദേശിയായ സഞ്ജയ് പട്ടേലിനു 2006 മേയ് 16നാണ് സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടര്‍ന്നു നല്കിയ അപ്പീലുകള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.
സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളുമായി കഴിഞ്ഞ വര്‍ഷം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സഞ്ജയിന്റെ യഥാര്‍ഥ ജനനത്തീയതി 1986 മേയ് 16 ആണെന്നും സംഭവം നടക്കുന്ന സമയത്ത് 17 വയസ്സും 7 മാസവും 23 ദിവസവുമായിരുന്നെന്നു ജുവനൈല്‍ ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി.