വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്ബോള്‍ പീഡന പരാതി നല്‍കാനാവില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി; സ്വന്തം ഇഷ്ടപ്രകാരം ഏറെക്കാലം ഒരുമിച്ച്‌ ജീവിച്ചശേഷം ബന്ധം വഷളാകുമ്ബോള്‍ ആവര്‍ത്തിച്ചുള്ള പീഡനം ആരോപിച്ച്‌ പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആവര്‍ത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എന്‍ വകുപ്പ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

നാലു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചശേഷം ബന്ധം തകര്‍ന്നപ്പോഴാണ് പങ്കാളിക്കെതിരെ പീഡനപരാതിയുമായി യുവതി എത്തിയത്. ഒരുമിച്ചു ജീവിച്ചപ്പോള്‍ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്നാണ് യുവതി ആരോപിച്ചത്. പ്രതിക്കെതിരെ 376(2)എന്‍, 377(പ്രകൃതിവിരുദ്ധ പീഡനം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ പ്രതിക്ക് രാജസ്ഥാന്‍ ഹൈക്കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയത്. സമ്മതപ്രകാരമാണു യുവതി എതിര്‍കക്ഷിക്കൊപ്പം ജീവിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...