നാല് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കോവിഡ്; 150 ജീവനക്കാര്‍ ക്വാറന്‍റീനില്‍; അവലോകന യോഗം വിളിച്ച്‌ പ്രധാന മന്ത്രി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പിടിവിട്ട് കോവിഡ് വ്യാപനം. നാലു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പിന്നാലെ 150ലധികം ജീവനക്കാര്‍ ക്വാറന്‍റീനില്‍ പോയി. ഇതില്‍ പലരും രോഗം സ്ഥിരീകരിച്ചവരോ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോ ആണ്.

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 32 ജഡ്ജ്മാരാണുള്ളത്. വ്യാഴാഴ്ചയാണ് രണ്ടു ജഡ്ജിമാര്‍ക്ക് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജഡ്ജിക്ക് പനിയുണ്ടായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കോടതി നടപടികള്‍ രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി ഏഴു മുതല്‍ ഔദ്യോഗിക വസതികളിലിരുന്നാണ് ബെഞ്ചുകള്‍ വാദം കേള്‍ക്കുന്നത്. തിങ്കളാഴ്ച മുതല്‍ പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടിയന്തര പ്രധാന്യമുള്ള ഹരജികള്‍ മാത്രം ലിസ്റ്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. 2020 മാര്‍ച്ചില്‍ കോവിഡ് രണ്ടാംതരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ കോടതി വാദം കേട്ടിരുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു.

ഒക്ടോബറിലാണ് നടപടികള്‍ കോടതി മുറികളിലേക്ക് മാറിയത്. അതേസമയം, കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം വിളിച്ചു. ഞാ‍യറാഴ്ച വൈകീട്ട് 4.30നാണ് യോഗം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...