18​ വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാമെന്ന്​ സു​പ്രീം കോടതി

ന്യൂഡല്‍ഹി: പതി​െനട്ട്​ വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി വ്യക്​തമാക്കി.

സമ്മാനങ്ങള്‍, ഭീഷണി, തുടങ്ങിയവയിലൂടെ രാജ്യത്ത്​ മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അത്​ തടയാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ കൂടിയായ അഭിഭാഷകന്‍ നല്‍കിയ ഹരജി തള്ളിയാണ്​ കോടതി ഇത്തരത്തില്‍ നിരീക്ഷിച്ചത്​. മന്ത്രവാദം, ആഭിചാര ക്രിയകള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി നല്‍കിയ അശ്വനി ഉപാധ്യായയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശസ്തിയും വാര്‍ത്താ പ്രാധാന്യവും ലക്ഷ്യമിട്ടുള്ള ഹരജി ആണിത്​. കനത്ത പിഴ ചുമത്തുമെന്നും കോടതി സൂചിപ്പിച്ചതോടെയാണ്​ ഉപാധ്യായ ഹരജി പിന്‍വലിച്ചത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും മതം പ്രചരിപ്പിക്കാന്‍ ഉള്ള അവകാശമുണ്ട്. ഈ അവകാശം ഭരണഘടനയില്‍ വ്യക്​തമാക്കിയതിന്​ കൃത്യമായ കാരണം ഉണ്ടെന്നും ജസ്റ്റിസ്​ നരിമാന്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...