മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രം പണിയുന്നതിൻ്റെ ഭാഗമായി റോഡ് വീതി കൂട്ടാൻ മൂവായിരത്തോളം വരുന്ന മരങ്ങൾ മുറിക്കാനാവില്ലെന്ന് സുപ്രീംകോടതി. പരിസ്ഥിതി സംഘടനകള്‍ നല്കിയ ഹര്‍ജിയാണ് യോഗി ആദിത്യനാഥ് സർക്കാരിന് വിനയയായത്. മരം മുറിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് യു പി സർക്കാരിനോട് പറഞ്ഞത്. റോഡ് വീതി കൂട്ടാന്‍ 2940 മരങ്ങള്‍ മുറിക്കാനാണ് യുപി സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്.
മുറിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാമെന്ന് യു.പി സർക്കാർ അറിയിച്ചിരുന്നെങ്കിലും ഈ വാദം കോടതി തള്ളി. 134.41 കോടി നഷ്ടപരിഹാരം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 100 വര്‍ഷത്തോളം പഴക്കമുള്ള മരങ്ങള്‍ക്ക് പകരം വെക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.