സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം; തുക സ്വീകരിക്കുന്നതില്‍ മേല്‍ശാന്തിമാര്‍ക്ക് വിലക്ക്

തൃശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈ നീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദത്തില്‍.

ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.

കഴിഞ്ഞയാഴ്ച മുതല്‍ സുരേഷ് ഗോപി തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ നടത്തി വരികയാണ്. തിരുവമ്ബാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കി. തുടര്‍ന്ന് ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി നല്‍കിയത്. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയതാണിത്.

അടുത്ത് തന്നെ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാവുകയാണ് കൈ നീട്ട പരിപാടിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് ഉയരുന്ന വിമര്‍ശനം. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...