നേമത്ത് ഇത്തവണ മത്സരം കടുക്കും; സുരേഷ് ഗോപിയെ ഇറക്കുമെന്ന് സൂചന


നേമത്ത് ആരൊക്കെയാവും സ്ഥാനാര്‍ത്ഥികളാവുക‌? ഇപ്പോഴെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഒ. രാജഗോപാല്‍ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. സുരേഷ് ഗോപിയെ ഇറക്കുമെന്ന് സൂചന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.പി ബിനുവിന്റെയും മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെയും പേരുകളാണ് കേള്‍ക്കുന്നത്.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയപ്പോഴേക്കും സമൂഹ മാദ്ധ്യമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍‌ക്കിടയിലും നിയമസഭാ സീറ്റ് സംബന്ധിച്ചുളള ചര്‍ച്ചകളും ഉഷാറായി. സംസ്ഥാനത്തെ തന്നെ ശ്രദ്ധാ കേന്ദ്രമായ നേമം മണ്ഡലത്തില്‍ ഇക്കുറിയും വാശിയേറിയ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിലാണ് നേമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമായത്.
നേമം മണ്ഡലത്തില്‍ ആരൊക്കെയാവും സ്ഥാനാര്‍ത്ഥികളാവുക എന്നതില്‍ ഇപ്പോഴെ ചര്‍ച്ചകള്‍ ആരംഭിച്ച്‌ കഴിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.പി ബിനുവിന്റെയും മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെയും പേരുകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായി കേള്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐ.പി. ബിനുവിന് സീറ്റ് നല്‍കിയിട്ടില്ല. ഇത് ചര്‍ച്ചയും വാര്‍ത്തയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഐ.പി. ബിനു നേമം മണ്ഡലത്തിലെ അടുത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് എന്ന മറുപടിയാണ് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്.

പല പ്രമുഖരും സംഭാഷണങ്ങള്‍ക്കിടെ ഐ.പി. ബിനുവിന്റെ പേര് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം, വി ശിവന്‍കുട്ടി തന്നെ നേമത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാനുളള സാദ്ധ്യതയും തളളിക്കളയാവുന്നതല്ല. നിലവിലെ എം.എല്‍.എയായ ഒ. രാജഗോപാലിനെ 2011ല്‍ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നേമം എം.എല്‍.എയായത്. എന്നാല്‍, 2016ല്‍ ശിവന്‍കുട്ടി ഒ. രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.

ബി.ജെ.പിയില്‍ ഒ. രാജഗോപാല്‍ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് മുന്നോട്ടു വയ‌്ക്കുന്നത്. നേതൃത്വത്തിന്റെ മനസ്സിലും അത്തരമൊരു ആലോചനയുണ്ടെന്നാണ് വിവരം.

യു.ഡി.എഫില്‍ നിന്ന് നേമത്ത് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചേക്കും. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എല്‍.ജെ.ഡിയാണ് മണ്ഡലത്തില്‍ വലതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. അത് കൊണ്ടാണ് യു.ഡി.എഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങള്‍ മത്സരിച്ചാല്‍ ഈയവസ്ഥ മാറുമെന്നുമാണ് കോണ്‍ഗ്രസ് ആലോചന. എല്‍.ജെ.ഡി നിലവില്‍ ഘടകക്ഷിയല്ലാത്തതിനാല്‍ മണ്ഡലം തിരികെയെടുക്കാന്‍ കോണ്‍ഗ്രസിന് തടസ്സമില്ല.

2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍. ശക്തന്‍ മത്സരിച്ചപ്പോള്‍ 60,884 വോട്ട് നേടിയിരുന്നു. എന്നാല്‍, 2011ല്‍ എല്‍.ജെ.ഡിയുടെ ചാരുപാറ രവി മത്സരിക്കാനെത്തിയപ്പോള്‍ 20,248 വോട്ടായി അത് കുറഞ്ഞു. 2016ല്‍ എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വി. സുരേന്ദ്രന്‍ പിള്ളയായിരുന്നു. യു.ഡി.എഫ് വോട്ട് കേവലം 13,860 വോട്ടായി കുത്തനെ കുറഞ്ഞു.

നിലവില്‍ മണ്ഡലത്തിലെ മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലായി മാറിതീര്‍ന്നിട്ടുണ്ട്. മണ്ഡലത്തിന് കീഴിലുളള ഭൂരിപക്ഷം കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും സമാന അവസ്ഥ തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ആരെങ്കിലും മത്സരിക്കാനെത്തിയാല്‍ മാത്രമേ ഈയവസ്ഥയ്ക്ക് മാറ്റം വരൂ എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ആരുടെയും പേര് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇല്ലെങ്കിലും വിജയന്‍ തോമസ്, ജി.വി. ഹരി തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരവിഷയമായി മാറിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...