കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എ.എസ്.പി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കമറുദ്ദീനെ ചോദ്യം ചെയ്യലിനായി കാസര്‍കോട് എസ്പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എ.എസ്.പി വ്യക്തമാക്കിയിരിക്കുന്നത്.
എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. തൃക്കരപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് യ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് . പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
എംഎല്‍എയ്ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.
ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.