രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ച നല്ല മനുഷ്യന്‍; ബൈഡനെ അഭിനന്ദിച്ച്‌​ ജോര്‍ജ്​ ഡബ്ല്യു ബുഷ്​

Former President George W. Bush speaks at the Economic Club of Southwestern Michigan May 28, 2009 in Benton Harbor, Michigan. Bush was to discuss his presidency and life, as well as the economy and world events in his first speech since leaving office.

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്​ അഭിനന്ദനങ്ങള്‍ അറിയിച്ച്‌​ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോര്‍ജ്​ ഡബ്ല്യൂ ബുഷ്​. ‘രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’ എന്ന്​ ബൈഡനെ അഭിസംബോധന ചെയ്യുകയും ചെയ്​തു.

തെരഞ്ഞെടുപ്പില്‍ ഏഴുകോടി ​വോട്ട്​ നേടിയ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു. ഡോണള്‍ഡ്​ ട്രംപ്​ അസാധാരണമായ നേട്ടം കൈവരിച്ചതായും ഡാളസിലെ പ്രസിഡന്‍ഷ്യല്‍ സെന്‍ററില്‍നിന്ന്​ പുറത്തിറക്കിയ പ്രസ്​താവയില്‍ പറയുന്നു.

ട്രംപ്​ പരാജയം അംഗീകരിക്കാതെ വന്നതോടെ ബൈഡ​െന്‍റ വിജയം അംഗീകരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവായി ബുഷ്​ മാറി.
ജോര്‍ജ്​ ബുഷി​െന്‍റ സഹോദരന്‍ ജെബ്​ ബുഷും ബൈഡന്​ ആംശസകളുമായി എത്തി. ‘നിങ്ങള്‍ക്കും നിങ്ങളുടെ വിജയത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുന്ന സമയമാണിത്​. ധാരാളം പേര്‍ നിങ്ങള്‍ നയിക്കണമെന്ന്​ ആഗ്രഹിക്കുന്നു’ -ജെബ്​ ബുഷ്​ പറഞ്ഞു. 2016ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ്​ സ്​ഥാനാര്‍ഥിയായി ഉയര്‍ന്നുകേട്ട പേരായിരുന്നു ജെബ്​ ബുഷി​േന്‍റത്​. പിന്നീട്​ ഡോണള്‍ഡ്​ ട്രംപ്​ എത്തിയതോടെ സ്​ഥാനം നഷ്​ടപ്പെടുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...