ശഹീദിന്റെ വീഡിയോയ്ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നല്‍കി മമ്മൂട്ടി


മമ്മൂട്ടിയെ കാണണം, സംസാരിക്കണം, ശഹീദിന്റെ വീഡിയോയ്ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നല്‍കി മമ്മൂട്ടി. സെറിബ്രല്‍ പാള്‍സി രോ​ഗാവസ്ഥയിലുളള മലപ്പുറം സ്വദേശി ശഹീദിന്റെ ഏറെ നാളായുള്ള ആ​ഗ്രഹമാണ് മമ്മൂട്ടിയോട് സംസാരിക്കണം എന്നുള്ളത്.

ഇക്കയ്ക്ക് ഒരു കത്ത് എഴുതണമെന്ന് ‘പേരന്‍പ്’ സിനിമ കണ്ടപ്പോള്‍ മുതല്‍ ആ​ഗ്രഹിക്കുന്നതാണെന്ന് ശഹീദ് പറയുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടി ശഹീദ് എഴുതിയ കത്ത് വായിക്കുന്നതാണ് വീഡിയോ. ശഹീദ്സ് വ്ലോ​ഗ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

വിഡിയോ ശ്രദ്ധയില്‍പെട്ട റോബര്‍ട്ട് കുര്യാക്കോസ് ആണ് മമ്മൂട്ടിയെ വിവരം അറിയിക്കുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വ്യക്തിയാണ് റോബര്‍ട്ട്. ശഹീദ് പറഞ്ഞ വാക്കുകള്‍ വാട്സാപ്പിലൂടെ മമ്മൂട്ടിക്ക് അയച്ചുകൊടുത്തു. ഇത് കേട്ട മമ്മൂട്ടി തിരിച്ച്‌ വോയിസ് മെസേജ് അയച്ചു.

‘വിഡിയോ കണ്ടു. സെറിബ്രല്‍ പാള്‍സിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ എളുപ്പമാണ്. ഇനിയും വിഡിയോ ചെയ്യണം. ഇന്‍ഷാ അല്ലാഹ്.. ഒരിക്കല്‍ കാണാം.’ മമ്മൂട്ടി പറഞ്ഞു.

ശഹീദ് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ കത്ത്,

ഞാന്‍ മലപ്പുറത്തുനിന്ന് ഷഹീദാണ്, ഇക്കയെ പരിചയപ്പെടാന്‍ കൊതിക്കുന്ന, സ്നേഹിക്കുന്ന അനേകം പേരില്‍ ഒരാളാണ്. സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥ ബാധിച്ച വ്യക്തിയാണ്. പേരന്‍പ് കണ്ടപ്പോള്‍ മുതല്‍ ഇക്കയ്ക്ക് ഒരു കത്ത് എഴുതണമെന്ന് ആ​ഗ്രഹിക്കുന്നതാണ്.

ഇപ്പോഴാണ് അതിന് സമയം ആയത്. ഞങ്ങളുടെ ജീവിതമാണ് ആ സിനിമയില്‍, അതിനേക്കാള്‍ ഞങ്ങളുടെ ഉപ്പയുടേയും ഉമ്മയുടേയും ജീവിതം. അത് ലോകത്തെ കാണിക്കാന്‍, സമൂഹത്തോട് വിളിച്ചുപറയാന്‍ ഇക്ക മുന്നോട്ട് വന്നതില്‍ അതിയായ സന്തോഷമുണ്ട്.

ഒന്നു ചോദിക്കട്ടെ, ഇക്കയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ’ എന്ന കൃതിയുടെ ഒരു കോപ്പി ഒപ്പിട്ട് എനിക്ക് അയച്ചുതരാമോ?,

വിനയത്തോടെ ഷഹീദ്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...