സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് പറങ്കിപ്പട ഇറങ്ങിയത്. എന്നാല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. റൊണാള്‍ഡോയ്ക്ക് പകരം കളത്തിലിറക്കിയ ഗോണ്‍സാലോ റൊമോസ് വക ഹാട്രിക്.

ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റാമോസിന് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിലേത്. മത്സരം തുടങ്ങി 17-ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ റാമോസ് വക. പിന്നീട് മത്സരത്തിലുടനീളം പറങ്കികളുടെ തേരോട്ടമായിരുന്നു. 32-ാം മിനുട്ടിലായിരുന്നു പറങ്കികളുടെ അടുത്ത ഗോള്‍. ഇത്തവണ ലക്ഷ്യം കണ്ടത് പ്രതിരോധ താരം പെപെയും. കോര്‍ണറില്‍ നിന്നെത്തിയ പന്ത് തന്റെ തലവെച്ച്‌ പെപെ സ്വിസ് ഗോള്‍മുഖത്തേയ്ക്ക് തിരിച്ചുവിട്ടു. ആദ്യ പകുതിയില്‍ പറങ്കികള്‍ രണ്ട് ഗോള്‍ ലീഡെടുത്തു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായ പോര്‍ച്ചുഗലിനെയാണ് കണ്ടത്. 51-ാം മിനുട്ടില്‍ റാമോസ് വക മൂന്നാമത്തെ ഗോള്‍. മൂന്നാം ഗോള്‍ കയറി നാല് മിനുട്ട് പിന്നിടുമ്ബോള്‍ പറങ്കികള്‍ക്കായി റാഫേല്‍ ഗുരേര വക നാലാമത്തെ ഗോള്‍. ഇത്തവണ പന്ത് എത്തിച്ച്‌ നല്‍കിയത് റാമോസും. പോര്‍ച്ചുഗല്‍ നാല് ഗോളിന് മുന്നില്‍. 58-ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി പ്രതിരോധ താരം മാനുവല്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.

എന്നാല്‍ പറങ്കികള്‍ ആക്രമണം നിര്‍ത്തിയില്ല. 67-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ സ്‌കോര്‍ അഞ്ചിലെത്തിച്ച റാമോസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഹാട്രിക്കും കണ്ടെത്തി. ജാവോ ഫെലിക്‌സ് ബോക്‌സിനുള്ളിലേയ്ക്ക് നീട്ടി നല്‍കിയ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ച റാമോസിന് തെറ്റിയില്ല. സ്വിസ് ഗോളി സോമറെ മറികടന്ന് പന്ത് വലയിലേയ്ക്ക്. 73-ാം മിനുട്ടില്‍ ഫെലിക്‌സിനെ പിന്‍വലിച്ച്‌ റൊണാള്‍ഡോയെ കളത്തിലിറക്കി. 84-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമം ഓഫ്‌സൈഡില്‍ കലാശിക്കുകയായിരുന്നു.

അഞ്ച് ഗോളിന് ശേഷവും പറങ്കികള്‍ നിര്‍ത്തിയില്ല. ഇഞ്ചുറി ടൈമില്‍ റാഫേല്‍ ലിയോ വക ആറാമത്തെ ഗോളോടെ സ്വിസ് പതനം പൂര്‍ണം. 2008 ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂര്‍ണമെന്റില്‍ ആദ്യ ഇലവനില്‍ റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. വമ്ബന്മാരായ സ്‌പെയ്‌നിനെ പരാജയപ്പെടുത്തിയെത്തുന്ന മോറോക്കോയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പറങ്കികളുടെ എതിരാളികള്‍. ഡിസംബര്‍ 10 ശനിയാഴ്ച്ച രാത്രി 8:30 ന് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...