ടി20 ലോകകപ്പ്: ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന്‍ കിരീടം നേടും: അക്തര്‍

കറാച്ചി: ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ കിരീടം നേടുമെന്ന് മുന്‍ പാക് പേസര്‍ ഷോയ്‌ബ്‌ അക്തര്‍. ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ കിരീടം നേടുമെന്നും അക്തര്‍ പ്രവചിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

‘ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാക് പോരാട്ടമുണ്ട്. എനിക്ക് തോന്നുന്നു ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഫൈനലില്‍ പാകിസ്ഥാന്‍ കിരീടം നേടും. യുഎഇയിലെ സാഹചര്യങ്ങള്‍ ഇന്ത്യക്കും പാകിസ്ഥാനും ഒരുപോലെ അനുകൂലമാണ്’ അക്തര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് യുഎഇയില്‍ നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കോവിഡിനെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വിച്ഛേദിച്ചശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...