ട്വന്റി 20 ലോകകപ്പ് ; ബുമ്രയില്ല, 
ഇന്ത്യക്ക് തിരിച്ചടി ; ദീപക് ചഹാര്‍ പകരക്കാരനായേക്കും

 

ന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടികളുടെ കാലം. ട്വന്റി-20 ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ പേസ് നിരയുടെ നായകന്‍ ജസ്പ്രീത് ബുമ്രയും മടങ്ങി.

പരിക്ക് വീണ്ടുമെത്തിയ ബുമ്രയ്ക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം. പരിക്കുകാരണം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍നിന്ന് പുറത്തായിരുന്നു.

പുറംവേദനയാണ് ബുമ്രയെ തളര്‍ത്തിയത്. പരിക്കുകാരണം വിശ്രമത്തിലായിരുന്ന ഇരുപത്തെട്ടുകാരന്‍ ഓസ്ട്രേലിയയുമായുള്ള ട്വന്റി–20 പരമ്ബരയിലാണ് തിരിച്ചെത്തിയത്. രണ്ട് മത്സരം കളിക്കുകയും ചെയ്തു. എന്നാല്‍, തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യമത്സരത്തിന് മണിക്കൂറുകള്‍ക്കുമുമ്ബ് ബുമ്രയെ വീണ്ടും പരിക്ക് വീഴ്ത്തി. പുറംവേദന തിരിച്ചെത്തിയതോടെ ടീമിന് പുറത്തായി. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനയ്ക്കുശേഷമേ പരിക്കിന്റെ തീവ്രത വ്യക്തമാകുകയുള്ളൂ. ഏതായാലും ആറുമാസം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയുമായുള്ള ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് ബുമ്രയെ ഒഴിവാക്കിയിരുന്നു. പരമ്ബരയില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും. ലോകകപ്പ് ടീമിനുള്ള പകരക്കാരുടെ പട്ടികയില്‍ മുഹമ്മദ് ഷമിയും ദീപക് ചഹാറുമാണുള്ളത്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യകളിയില്‍ ചഹാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. കോവിഡ് ബാധിതനായിരുന്ന ഷമിക്ക് ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യാ കപ്പ് ഉള്‍പ്പെടെ നഷ്ടമായ ബുമ്രയ്ക്ക് തിരിച്ചുവരവ് മികച്ചതാക്കാനായില്ല. ഓസീസുമായുള്ള അവസാനകളിയില്‍ നാലോവില്‍ 50 റണ്ണാണ് വിട്ടുനല്‍കിയത്.
പരിക്കിന്റെ സാധ്യത കണക്കിലെടുത്ത് ഈ വര്‍ഷം ബുമ്ര മത്സരങ്ങളുടെ എണ്ണംകുറച്ചിരുന്നു. അഞ്ചുവീതം ടെസ്റ്റ്, ഏകദിനം, ട്വന്റി–20 എന്നിവയാണ് കളിച്ചത്. ഐപിഎല്ലില്‍ മുംബെെ ഇന്ത്യന്‍സിനായി ഏറെക്കുറെ എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. കാല്‍മുട്ടിന് പരിക്കുള്ള ജഡേജയ്ക്ക് ഏറെനാള്‍ വിശ്രമം വേണ്ടിവരും. ലോകകപ്പ് സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും ഒപ്പമുണ്ട്. യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളുമുണ്ടാകും. ഒക്ടോബര്‍ 23നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യകളി. പാകിസ്ഥാനെതിരെയാണ് മത്സരം.

ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോഹ്-ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുശ്-വേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
പകരക്കാര്‍– മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചഹാര്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...