ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ബോളിനുഡ് താരം തപ്സി പന്നുവിന് പിഴ ഈടാക്കി. ‘രശ്മി റോക്കറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഹെല്‍മെറ്റ് ധരിക്കാതെ താരം ബൈക്ക് ഓടിച്ചിരുന്നു. ഈ ചിത്രം തപ്സി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. ‘ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്’ എന്നാണ് തപ്സി ചിത്രത്തിന് കൊടുത്ത തലക്കെട്ട്.
നിരവധി താരങ്ങളാണ് തപ്സിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും താരത്തെ കളിയാക്കിയും കമന്റ് ചെയ്യുകയുണ്ടായി. എന്നാല്‍, ഇതിനു മുന്‍പും തപ്സി രശ്മി റോക്കറ്റിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.