തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. തമിഴ്നാട് കല്ലക്കുറിച്ചി ജില്ലയിലെ ശങ്കര്പുരത്ത് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത് .
അതെ സമയം അഗ്നിബാധയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് 5 ലക്ഷം രൂപ വീതവും എമര്‍ജന്‍സി വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.