തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 3000 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

സംസ്ഥാനത്തെ തൊഴില്‍രഹിതരായ മുഴുവന്‍ യുവതീ-യുവാക്കള്‍ക്കും മാസം 3,016 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ മുതല്‍ ഇത് വിതരണം ചെയ്തു തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2018 ലെ നിയസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു തൊഴില്‍രഹിതരായവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ടിആര്‍എസ് പ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മൂന്നുവര്‍ഷം പിന്നിട്ട ശേഷമാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത്.

നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ പുതിയ ലോക്കല്‍ കേഡറുകളിലേക്കും പുതിയ സോണല്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലും അനുവദിക്കുന്നതോടെ വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരും. നിലവിലുള്ള ഒഴിവുകളിലേക്ക് ഉടന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കാനും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതുവരെ തൊഴിലില്ലായ്മ വേതനം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...