ഭീകരാക്രമണങ്ങളില്‍ നടുങ്ങി ജമ്മു കശ്മീര്‍

ശ്രീനഗര്‍ഃ കശ്മീരീല്‍ സ്പെഷല്‍ പോലീസ് ഓഫീസർക്കും ഭാര്യക്കും മകള്‍ക്കും വീര്യമൃത്യു. ഭീകരരുടെ വെടിയേറ്റാണ് മൂന്നു പേരും കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സ്പെഷൽ പൊലീസ് ഓഫിസർ ഫയാസ് അഹ്മദിനെയും ഭാര്യ രാജ ബീഗത്തെയും മകൾറാഫിയയുമാണ് ഭീകരർ വെടിവച്ച് കൊന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഭീകരർ വീട്ടിൽ അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നു. ഫയാസ് അഹമ്മദിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഭീകരരുടെ ആക്രമണം നടക്കുമ്പോള്‍ തടയാനെത്തിയതാണു ഭാര്യയും മകളും. ഫയാസ് വീട്ടില്‍ വച്ചു തന്നെ കൊല്ലപ്പെട്ടു. ഭാര്യയെയും മകളെയും സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഭാര്യ മരിച്ചത്. അതീവ ഗുരരമായി പരുക്കേറ്റ മകള്‍ റാഫിയ ഇന്നു രാവിലെ പത്തു മണിയോടെയാണ് മരിച്ചത്.

ഭീകരർക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ നടുക്കം മാറുന്നതിനു മുന്‍പാണ് ഇന്നു പുലര്‍ച്ചെ വീണ്ടും ഭീകരര്‍ ഇന്ത്യന്‍ മണ്ണില്‍ അതിക്രമം നടത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...