സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം . ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ അനുവദിക്കണമോ എന്നത് യോഗം ചര്‍ച്ച ചെയ്യും.
ടെസ്റ്റ് പോസിറ്റിവിട്ടി നിരക്ക് 10 ല്‍ താഴാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുക. കോവിഡ് മരണം കണക്കാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും.
അതേസമയം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം സംസ്ഥാനത്ത് എത്തി.