മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിനു മാതൃക

ആർ.റോഷൻ രചിച്ച ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്’ പ്രകാശനം ചെയ്തു

‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്’ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ.യൂസഫലി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസിന് നൽകി പ്രകാശനം ചെയ്യുന്നു. പുസ്തകത്തിന്റെ രചയിതാവ് ആർ.റോഷൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലീം എന്നിവർ സമീപം

ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എം.എ.യൂസഫലി. മാതൃഭൂമി ചീഫ് സബ് എഡിറ്റർ (ബിസിനസ് ന്യൂസ്) ആർ.റോഷൻ എഴുതിയ ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ അന്താരാഷ്ട്ര ലോഞ്ചിങ് ലുലു ഗ്രൂപ്പിന്റെ ദുബായ് റീജണൽ ഓഫിസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംരംഭകരുടെ ജീവിതം കൃത്യമായി വിശകലനം ചെയ്തു തയ്യാറാക്കിയ ഈ പുസ്തകം പുതുതലമുറക്ക് പ്രചോദനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി. 21 മലയാളി സംരംഭകരുടെ വിജയരഹസ്യം അനാവരണം ചെയ്യുന്ന പുസ്തകമാണ് ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്’.

ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. മലയാളികളായ സംരംഭകരുടെ വിജയകഥ മലയാളികല്ലാത്തവർക്കു കൂടി മനസ്സിലാക്കി കൊടുക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

ഇന്ത്യയുടെയും ഗൾഫ് മേഖലയുടെയും സാമ്പത്തിക വളർച്ചയിൽ മലയാളി വ്യവസായികൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും ആഗോള പൗരന്മാരായി വളർന്ന അവരുടെ വിജയകഥ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നതെന്ന് ആർ.റോഷൻ പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ എം.എ.സലീമും ചടങ്ങിൽ പങ്കെടുത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...