കോവിഡ് കൂടുതലായി ബാധിക്കുന്ന അവയവം ശ്വാസകോശം അല്ല; പഠനം

കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നു പഠനം. ശ്വാസകോശമാണ് കൊറോണയുടെ ആക്രമണത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് എന്ന ധാരണ തിരുത്തുന്നതാണ്, ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ പഠനം.

കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരും. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

എലികളിലാണ് സംഘം പഠനം നടത്തിയത്. ഒരു കൂട്ടം എലികളില്‍ കൊറോണ വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച്‌ 56 ദിവസമായിട്ടും ഇവയുടെ തലച്ചോറിലെ വൈറസ് തോത് കുറഞ്ഞില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ 1000 മടങ്ങ് അധികമായിരുന്നു തലച്ചോറിലെ വൈറസിന്റെ തോതെന്നും പഠനം കണ്ടെത്തി.

എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരിലെ വൈറസ് ബാധയെക്കുറിച്ചു കൂടുതല്‍ ഗവേഷണം വേണമെന്നാണ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കോവിഡ് രോഗമുക്തി നേടി ശ്വാസകോശ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയതിനു ശേഷവും ചില രോഗികള്‍ പെട്ടെന്ന് രോഗഗ്രസ്തരായി മരിക്കാറുണ്ട്. ഇതിന് പിന്നില്‍ ഇത്തരത്തില്‍ തലച്ചോറുമായി ബന്ധപ്പെട്ട വൈറസ് തോതാണെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...